ഭിന്നതാല്‍പര്യം കോലിയുടെ കാര്യം പരിശോധിക്കുന്നതായി ഓംബുഡ്‌സ്മാന്‍

വിരാട് കോലിയുടെ ബിസിനസ് സംരംഭങ്ങളില്‍ പലതും ലോധ കമ്മിറ്റി മുന്നോട്ടുവച്ച ഭിന്നതാല്‍പര്യ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഓംബുഡ്‌സ്മാന് അയച്ച പരാതിക്കത്തില്‍ സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാട്ടി. വിരാട് കോലി സ്‌പോര്‍ട്‌സ് എല്‍എല്‍പി, കോര്‍ണര്‍സ്‌റ്റോണ്‍ വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി എന്നീ കമ്പനികളുടെ ഡയറക്ടര്‍/ഉടമസ്ഥന്‍ തസ്തികയിലുള്ള വ്യക്തിയാണ് കോലിയെന്ന് ഗുപ്ത പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിരാട് കോലിക്കെതിരെ ഭിന്നതാല്‍പര്യവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിഗണനയിലാണെന്ന് ഓംബുഡ്‌സ്മാന്‍ ഡി.കെ. ജയിന്‍ പ്രതികരിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കോലിയില്‍നിന്ന് വിശദീകരണം തേടുമെന്ന് ജയിന്‍ വ്യക്തമാക്കി.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment