മലപ്പുറം ജില്ലയില്‍ 35 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ മൂന്ന്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ എട്ട് പേര്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും നാല് പേര്‍ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
1. ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ 56 വയസുകാരന്‍
2. ജൂണ്‍ 28 ന് രോഗം സ്ഥിരീകരിച്ച എടപ്പാള്‍ ആശുപത്രിയിലെ ഡോക്ടറുമായി അടുത്തിടപഴകിയ ആശുപത്രി ജീവനക്കാരി മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിനി(36)
3. എടപ്പാള്‍ ശുകപുരം ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായ എടപ്പാള്‍ അയിലക്കാടുള്ള ഒരു വയസുകാരന്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
1. ജൂണ്‍ 18 ന് ബംഗലൂരുവില്‍ നിന്നെത്തിയ കാടാമ്പുഴ സ്വദേശി(25)
2.. ജൂണ്‍ 26 ന് ബംഗലൂരുവില്‍ നിന്നെത്തിയ പടപ്പറമ്പ് കണ്ണമംഗലം സ്വദേശി(60)
3. ജൂണ്‍ 17 ന് ചെന്നൈയില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശി(46)
വിദേശങ്ങളില്‍ നിന്ന് ജില്ലയിലെത്തി രോഗബാധിതരായവര്‍.
ജൂണ്‍ 12 ന് ദുബൈയില്‍ നിന്നെത്തിയ കന്മനം തെക്കുംമുറി സ്വദേശിനി(30), ജൂണ്‍ 18 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(47), ജൂണ്‍ 23 ന് അബുദാബിയില്‍ നിന്നെത്തിയ തൃപ്രങ്ങോട് ആലുങ്കല്‍ സ്വദേശി(53), ജൂണ്‍ 28 ന് റിയാദില്‍ നിന്നെത്തിയ കൊണ്ടോട്ടി തുറക്കല്‍ സ്വദേശി(24), ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ പൊന്മുണ്ടം സ്വദേശിനി(19), ജൂണ്‍ 27 ന് ദുബൈയില്‍ നിന്ന് ഒരേ വിമാനത്തിലെത്തിയ എടപ്പാള്‍ അയിലക്കാട് സ്വദേശി(52), കുടുംബാഗം കൂടിയായ 46 വയസുകാരി, ജൂണ്‍ 17 ന് ദുബൈയില്‍ നിന്നെത്തിയ താനൂര്‍ പരിയാപുരം സ്വദേശി(33), ജൂണ്‍ 18 ന് ദുബൈയില്‍ നിന്നെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശിനി(24), ജൂണ്‍ 20 ന് ദുബൈയില്‍ നിന്നെത്തിയ മങ്കട സ്വദേശി(30), ജൂണ്‍ മൂന്നിന് അബുദാബിയില്‍ നിന്നും ഒരുമിച്ചെത്തിയ മുതുവല്ലൂര്‍ സ്വദേശിനി 47 വയസുകാരി, 55 വയസുകാരന്‍, ജൂണ്‍ 12 ന് ഷാര്‍ജയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി(31), ജൂണ്‍ 18 ന് ദോഹയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(24), ജൂണ്‍ 19 ന് ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ ഷാപ്പുംകുന്ന് സ്വദേശിനി(33), ജൂണ്‍ 29 ന് ഷാര്‍ജയില്‍ നിന്നെത്തിയ നന്നംമുക്ക് സ്വദേശി(33), ജൂലൈ ഒന്നിന് കുവൈത്തില്‍ നിന്നെത്തിയ പോത്തുകല്ല് നെല്ലിമുറ്റം സ്വദേശി(32) എന്നിവര്‍ക്കാണ് വിദേശങ്ങളില്‍ നിന്നെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 29 ന് റിയാദില്‍ നിന്നും ഒരേ വിമാനത്തിലെത്തിയ വലിയോറ കച്ചേരിപ്പടി സ്വദേശി (42), താഴേക്കോട് അരക്കുപ്പറമ്പ് സ്വദേശി(26), ജൂണ്‍ 30 ന് റിയാദില്‍ നിന്നെത്തിയവരായ പുല്‍പ്പറ്റ കാരാപറമ്പ് സ്വദേശി(34), കീഴാറ്റൂര്‍ സ്വദേശി(60), ഊരകം കീഴ്മുറി സ്വദേശി(37), ജൂണ്‍ 30 ന് ജിദ്ദയില്‍ നിന്നെത്തിയവരായ കുറ്റിപ്പുറം നടുവട്ടം സ്വദേശി(46), വെന്നിയൂര്‍ സ്വദേശി(39), കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി സ്വദേശി(26) എന്നിവരാണ് മലപ്പുറം ജില്ലക്കാരായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കൂടാതെ ഒമാനില്‍ നിന്നെത്തിയ 49 വയസുകാരന്‍, യു.എ.ഇയില്‍ നിന്നെത്തിയവരായ 52 വയസുകാരന്‍, 40 വയസുകാരന്‍, 27 വയസുകാരന്‍ എന്നിവര്‍ എറണാകുളം ജില്ലയിലുമാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 10 പേര്‍ കൂടി ഇന്ന് (ജൂലൈ മൂന്ന്) രോഗമുക്തരായി. രോഗബാധിതരായി 254 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 607 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് (ജൂലൈ മൂന്ന്) 1,283 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.
34,804 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 462 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 389 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഏഴ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 53 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. 31,918 പേര്‍ വീടുകളിലും 2,424 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ 10,764 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 9,298 പേരുടെ ഫലം ലഭിച്ചു. 8,761 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,466 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
FOLLOW US: pathram online
Leave a Comment