തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാന ജില്ല എന്ന നിലയില്‍ വിവിധ തുറകളില്‍പ്പെട്ട നിരവധി ആളുകള്‍ തിരുവനന്തപുരത്ത് വന്നുപോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പാളയത്തെ സാഫല്യം കോംപ്ലക്‌സിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനും മറ്റൊരാള്‍ വഞ്ചിയൂരില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ആളുമാണ്. അടുത്തയാള്‍ മത്സ്യ കച്ചവടക്കാരനാണ്. ഇവരെല്ലാം നിരവധി ആളുകളുമായി ദിവസേന സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരാണ്. അത്യാവശ്യമല്ലാത്ത ഒരു യാത്രയും ജില്ലയില്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സെക്രട്ടേറിയറ്റില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഔദ്യോഗിക യോഗങ്ങള്‍ പരിമിതപ്പെടുത്തും. ഇ – ഫയല്‍ ഉപയോഗം വര്‍ധിപ്പിക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളിലെ സന്ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow us: pathram online latest news

pathram desk 2:
Leave a Comment