ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിർ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികൾ ദുരു ഉപയോഗം ചെയ്യുകയായിരുന്നുവെന്നും യാസിർ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യ്ത് വരികയാണ് യാസിർ. ഷംന ചാറ്റ് ചെയത് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ശേഷം സംഭവങ്ങൾ വിശദീകരിക്കുകയായിരുന്നുവെന്നും യാസിർ പറയുന്നു.
അതേസമയം, കേസിൽ മൂന്ന് പേർ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നിർമാതാവിന് വിവരം ലഭിച്ചത് വിദേശത്ത് നിന്നാണെന്നും നിർമാതാവിനെ വിളിച്ച വിദേശ നമ്പറിന്റെ ഉറവിടം കണ്ടെത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു. നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ സ്ത്രീകളുടെ പങ്ക് ബോധ്യമായെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിനിടെ ഷംന കാസിമിന്റെ വീട്ടിലെത്തിയ നിർമാതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇയാൾക്ക് വിവാഹ തട്ടിപ്പ് കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കും. ജൂൺ 20നാണ് നിർമാതാവ് ഷംന കാസിമിന്റെ വീട്ടിൽ എത്തിയത്.
വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്ന് പോയതിന് ശേഷമാണ് നിർമാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് നിർമാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസിൽ നിർമാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.
നിർമാതാവിന്റെ പേര് ഷംന പൊലീസിനോട് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നിർമാതാവിന്റെ പേര് പൊലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
follow us: PATHRAM ONLINE
Leave a Comment