തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിംഗ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഓഫിസ് ജോലിക്ക് എത്താൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും താഴേത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു.
ജില്ലയിലെ 18 കോർപ്പറേഷൻ വാർഡുകൾ കണ്ടെയ്‌നമെന്റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരായമുട്ടത്ത് സേലത്തേക്ക് പോയയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മാരായമുട്ടത്ത് സ്രവ പരിശോധന വ്യാപിപ്പിക്കും. ജില്ലയിൽ ആന്റിജൻ പരിശോധന രണ്ടു ദിവസത്തിനകം ആരംഭിക്കും.
വിഎസ്എസ്‌സിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ വന്നു പോകുന്നുണ്ട്. പ്രത്യേക പരിശോധനകൾ നടക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്ര പറഞ്ഞു. വരുന്നവർക്ക് ആന്റിജൻ പരിശോധന നടത്താൻ ഡയറക്ടറോഡ് ആവശ്യപ്പെട്ടുവെന്നും വിഎസ്എസ്‌സിയിൽ കൂടുതൽ കരുതൽ വേണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കിയെ മതിവാവൂവെന്നും മന്ത്രി പറയുന്നു. വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കടകൾ തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
follow us: PATHRAM ONLINE LATEST NEWS
Leave a Comment