തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പൂന്തുറ പുത്തന്‍പള്ളി സ്വദേശിയായ മത്സ്യ വ്യാപാരി സഞ്ചരിച്ച സ്ഥലവും സമയവുമാണ് പുറത്തുവിട്ടിരിക്കുന്നത്.
ജൂണ്‍ എട്ടിന് വൈകിട്ട് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് പുറപ്പെട്ട ഇദ്ദേഹം ജൂണ്‍ ഒന്‍പത് പുലര്‍ച്ചെ 2.30 ന് പുത്തന്‍പള്ളിയില്‍ എത്തി. തുടര്‍ന്ന് വീട്ടിലെത്തി. അതേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് കോഞ്ഞിറവിളയിലെ ഓട്ടോമൊബൈല്‍ ഷോപ്പിലെത്തി. ജൂണ്‍ പത്തിന് മുഴുവന്‍ സമയവും വീട്ടില്‍ തുടര്‍ന്നു.
ജൂണ്‍ 11 ന് വീണ്ടും കന്യാകുമാരി ഹാര്‍ബറില്‍ പോയി. അവിടെ നിന്ന് ജൂണ്‍ പതിനാലിനാണ് തിരിച്ചത്. ജൂണ്‍ പതിനഞ്ച് പുലര്‍ച്ചെ 2.30 ഓടെ വീട്ടിലെത്തി.
ജൂണ്‍ പതിനാറിന് വീണ്ടും കന്യാകുമാരിക്ക് പോയ ഇദ്ദേഹം 21 ന് മടങ്ങിയെത്തി.
തുടര്‍ന്ന് 22 ന് പിആര്‍എസ് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തി. തൊട്ടടുത്ത ദിവസം വീണ്ടും കന്യാകുമാരിക്ക് പോയി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്ന് തന്നെ തിരിച്ചെത്തി.
ജൂണ്‍ 24 ന് പിആര്‍എസ് ആശുപത്രിയിലും അവിടെ നിന്ന് അല്‍ ആരിഫ ആശുപത്രിയിലും എത്തിച്ചു. രണ്ട് ദിവസം അവിടെ കഴിഞ്ഞ ശേഷം ജൂണ്‍ 26 ന് വീട്ടിലേക്ക് മടങ്ങി.
ജൂണ്‍ 29 ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് 30 ന് അഡ്മിറ്റ് ചെയ്തു.
അതേസമയം തലസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എന്നാൽ നഗരമോ ജില്ലയോ പൂർണമായും അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിൽ നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കും. ഷോപ്പിംഗ് മേഖല നിബന്ധനകൾക്ക് വിധേയമായി തന്നെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നഗരസഭ പരിശോധന സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഓഫിസ് ജോലിക്ക് എത്താൻ കഴിയാത്ത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുമെന്നും താഴേത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന് വേണ്ടിയാണിതെന്നും കടകംപള്ളി പറഞ്ഞു.
ജില്ലയിലെ 18 കോർപ്പറേഷൻ വാർഡുകൾ കണ്ടെയ്‌നമെന്റ് സോണുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാരായമുട്ടത്ത് സേലത്തേക്ക് പോയയാളുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മാരായമുട്ടത്ത് സ്രവ പരിശോധന വ്യാപിപ്പിക്കും. ജില്ലയിൽ ആന്റിജൻ പരിശോധന രണ്ടു ദിവസത്തിനകം ആരംഭിക്കും.
വിഎസ്എസ്‌സിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർ വന്നു പോകുന്നുണ്ട്. പ്രത്യേക പരിശോധനകൾ നടക്കുന്നില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്ര പറഞ്ഞു. വരുന്നവർക്ക് ആന്റിജൻ പരിശോധന നടത്താൻ ഡയറക്ടറോഡ് ആവശ്യപ്പെട്ടുവെന്നും വിഎസ്എസ്‌സിയിൽ കൂടുതൽ കരുതൽ വേണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കിയെ മതിവാവൂവെന്നും മന്ത്രി പറയുന്നു. വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കടകൾ തന്നെ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Leave a Comment