വാഹനങ്ങളില്‍ വേര്‍തിരിക്കാനുള്ള മറ നിര്‍ബന്ധം; 15 ദിവസത്തിനകം സ്ഥാപിക്കണം; കര്‍ശന മുന്നറിയിപ്പ്‌

പൊതു ഗതാഗത വാഹനങ്ങളിൽ ഡ്രൈവർമാരെയും യാത്രക്കാരെയും വേർതിരിക്കുന്ന മറ 15 ദിവസത്തിനുള്ളിൽ സ്ഥാപിക്കണമെന്ന് കലക്ടർ എസ്. സുഹാസിന്റെ ഉത്തരവ്. കെഎസ്ആർടിസി– സ്വകാര്യ ബസുകൾ, ടാക്സി കാറുകൾ, ഓട്ടോറിക്ഷകൾ എന്നിവ ഈ മറയില്ലാതെ സർവീസ് നടത്തരുത്. 15 ദിവസം കഴിഞ്ഞാൽ മോട്ടർ വാഹന വകുപ്പും പൊലീസും പരിശോധന നടത്തും.

ഡ്രൈവർമാരും യാത്രക്കാരും മാസ്ക് ധരിക്കണം. കണ്ടക്ടർമാർ മാസ്ക്കിനു പുറമേ ഫെയ്സ് ഷീൽഡ്, ഗ്ലൗസ് എന്നിവയും ധരിക്കണം. വാഹനങ്ങൾ എല്ലാ ദിവസവും അണുവിമുക്തമാക്കണം. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ബസുകളിൽ കയറാനും ഇറങ്ങാനും വെവ്വേറെ വാതിൽ വേണം. മാനദണ്ഡം പാലിക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷനും ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യും. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്.

സമ്പർക്ക വ്യാപനത്തിന്റെ തോതു വർധിച്ചതോടെയാണ് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് അധികൃതർ കടന്നത്. രോഗബാധ നിയന്ത്രണ വിധേയമാണെന്ന് അധിക‍ൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും ആശങ്കാജനകമാണു നിലവിലെ സ്ഥിതി. രോഗബാധിതരായ പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല എന്നതു ഭീതി വർധിപ്പിക്കുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular