കോവിഡ് സ്ഥിരീകരിച്ച മലയാളി സൗദിയിൽ ആത്മഹത്യ ചെയ്തു

കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട് ഹോം ക്വറന്റീനിൽ കഴിഞ്ഞ മലയാളി താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ. കൊല്ലം അമ്പാടി കുടവട്ടൂർ ഓടനവട്ടം സ്വദേശി വി. മധുസൂദനൻ (58) ആണ് സൗദിയിലെ ജുബൈലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇദ്ദേഹം ഹോം ക്വാറന്റീനിൽ ആയിരുന്നു.

കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അടിയന്തര ചികിത്സ നൽകി വിട്ടയക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് സ്ഥിരമായി താമസിച്ചിരുന്ന ഇടത്തു നിന്ന് മാറി മറ്റൊരിടത്താണ് ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. കോവിഡ് പോസിറ്റീവ് ആയ പരിശോധനാഫലം അദ്ദേഹത്തിന്റെ തന്നെ മൊബൈലിൽ ലഭിച്ചതോടെ മാനസികമായി തകർന്നിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൗൺസിലിങിനും വിധേയമാക്കിയോയിരുന്നു.

ജുബൈലിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന ക്രൈസിസ് മാനേജ്‌മെന്റ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇത് നടത്തിയത്. ഇദ്ദേഹം കഴിഞ്ഞ 12 വർഷമായി ജുബൈലിൽ ഉണ്ട്. നിൽവിൽ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലി നോക്കുകയായിരുന്നു. ഭാര്യ: സുധർമ, മക്കൾ: അഭിരാമി, അഭിജിത്ത്.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment