തിരുവനന്തപുരം ജില്ലയില്‍ നാല് പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ ആയിട്ടില്ല

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (ജൂലൈ 2 ) 9 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. അവരുടെ വിവരങ്ങൾ:

1. പോങ്ങുംമൂട് സ്വദേശിനി 45 കാരി. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (കുവൈറ്റ് എയർവെയ്‌സിന്റെ 1351 – സീറ്റ് നം 23H ). രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

2. കാട്ടാക്കട സ്വദേശി 20കാരൻ. ജൂൺ 23ന് പൂനെയിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി (SG 8185 -സീറ്റ് നം12A) . രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

3. ആലുവിള, ബാലരാമപുരം സ്വദേശി 47കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

4. നെയ്യാറ്റിൻകര വഴുതൂർ സ്വദേശി 25 കാരൻ. വി.എസ്.എസ്.സിയിൽ അപ്രൻ്റീസ് ട്രെയിനിയായി ജോലി ചെയ്തു വരികയായിരുന്നു. ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

5. അതിഥി തൊഴിലാളിയായ ആസാം സ്വദേശി 24 കാരൻ. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്തുവരുന്നു. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

6. ചാന്നാങ്കര, വെട്ടുതറ സ്വദേശിനി രണ്ടുവയസുകാരി. കുവൈറ്റിൽ നിന്നും ജൂൺ 26ന് ബന്ധുക്കൾക്കൊപ്പം തിരുവനന്തപുരത്തെത്തി (കുവൈറ്റ് എയർവെയ്‌സിന്റെ 1705 – സീറ്റ് നം 35G ). ജൂൺ 26ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

7. വഞ്ചിയൂർ, കുന്നുംപുറം സ്വദേശി ലോട്ടറി വിൽപ്പനക്കാരനായ 45 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

8. വഞ്ചിയൂർ, കുന്നുകുഴി സ്വദേശി 47 കാരൻ. ജൂലൈ ഒന്നിന് അബുദാബിയിൽ നിന്നും കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടമായതിനെതുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

9. തിരുവനന്തപുരം സ്വദേശി 65 കാരൻ. ഒമാനിൽ നിന്ന് കൊച്ചിയിലെത്തി . ഇന്ന് രോഗം സ്ഥിരീകരിച്ചു

pathram:
Related Post
Leave a Comment