ആലപ്പുഴ ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 8 പേരുടെ വിശദാംശങ്ങള്‍

ആലപ്പുഴ ജില്ലയിൽ ഇന്ന് 8 പേർക്ക് രോഗം സ്ഥിരീകരിച്ചു

ആറ് പേർ വിദേശത്തുനിന്നും ഒരാൾ ഡൽഹിയിൽ നിന്നും എത്തിയവരാണ് ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്..

1.കൊല്ലത്തെ ആശുപത്രിയിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ മകൾ (45വയസ് )

2.കുവൈറ്റിൽ നിന്നും 15/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാണ്ടനാട് സ്വദേശിയായ യുവാവ്

3.മസ്കറ്റിൽ നിന്നും 19/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന രാമങ്കരി സ്വദേശിയായ യുവാവ്

4.ദമാമിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ദേവികുളങ്ങര സ്വദേശിയായ യുവാവ്

5.കുവൈറ്റിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ് .

6.യമനിൽ നിന്നും 25/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പത്തിയൂർ സ്വദേശിയായ യുവാവ്

7.ഡൽഹിയിൽ നിന്നും 11/6ന് എറണാകുളത്ത് എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തണ്ണീർമുക്കം സ്വദേശിനിയായ യുവതി

8.ഷാർജയിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്

രണ്ടുപേരെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു .ആകെ 175പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന് 9 പേർ രോഗമുക്തരായി. മും ൈബയിൽ നിന്നും എത്തിയ മുതുകുളം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ ആല,മുളക്കുഴ സ്വദേശികൾ , കുവൈറ്റിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മും ൈബയിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശിനി ,മഹാരാഷ്ട്രയിൽ നിന്നും എത്തിയ പുന്നപ്ര സ്വദേശി , അബുദാബിയിൽ നിന്നും എത്തിയ തഴക്കര സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ ബുധനൂർ സ്വദേശി , അബുദാബിയിൽ നിന്നുംഎത്തിയ മാന്നാർ സ്വദേശിനി എന്നിവരാണ് രോഗവിമുക്തരായത്. ആകെ 133പേർ രോഗമുക്തരായി.

Follow us: pathram online

pathram desk 2:
Related Post
Leave a Comment