നസ്രിയയുടെ പുതിയ ഫോട്ടോ വൈറല്‍; പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവർ

വിവാഹത്തിനുശേഷം സിനിമയില്‍ വീണ്ടും സജീവമായ നസ്രിയ ഭര്‍ത്താവ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലാണ് അവസാനം വേഷമിട്ടത്. സിനിമയിലെ നസ്രിയയുടെ ലുക്ക് വളരെ വ്യത്യസ്തമായിരുന്നു.

ഷോര്‍ട്ട് ഹെയറില്‍ മുടി കളര്‍ ചെയ്ത താരത്തിന്റെ ട്രാന്‍സിലെ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. അടുത്തിടെയായി നസ്രിയ ലുക്കില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്നുണ്ട്. മുടിയിലാണ് താരത്തിന്റെ കൂടുതല്‍ പരീക്ഷണങ്ങളും. നസ്രിയയുടെ പുതിയൊരു ഫൊട്ടോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

പുതിയ ഗെറ്റപ്പിലുളള നസ്രിയയുടെ ഫൊട്ടോ താരത്തിന്റെ പേജിലുളള ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തിട്ടുളളത്. ഹെയര്‍ സ്‌റ്റൈല്‍ ചെയ്യുന്നതിനായി ഇരിക്കുന്ന നസ്രിയയെയാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം, താരത്തിന്റെ പുതിയ ലുക്കിലുളള ഫൊട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. അധികം വൈകാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവറെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

follow us pathramonline

pathram:
Related Post
Leave a Comment