നടിയും തമിഴ് ബിഗ്ബോസ് സീസണിലെ താരവുമായ നടി വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
1995ലാണ് വനിത അഭിനയ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അഭിനയ ജിവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. 1999ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളില്‍ സജീവമായി നടി പിന്നീട് ടിവി ഷോകളിലും നിറഞ്ഞ് നിന്നു.
follow us pathramonline