കോട്ടയത്ത് 18 പേര്‍ക്കു കൂടി കോവിഡ്; ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി, ആകെ ചികിത്സയിലുള്ളത് 113 പേര്‍

കോട്ടയം ജില്ലയില്‍ 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ആകെ 113 പേരാണ് ചികിത്സയിലുള്ളത്.

പുതിയതായി രോഗം ബാധിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധുവാണ്.

രോഗം സ്ഥിരീകരിച്ചവര്‍
——-
1. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(30).

2. ജൂണ്‍ 14ന് കുവൈറ്റില്‍നിന്നെത്തി കുമരകത്ത് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുമരകം സ്വദേശിനി(16).

3. ജൂണ്‍ 11ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(36).

4. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(43).

5. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31).

6. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാമ്പാടി സ്വദേശി(37).

7. ജൂണ്‍ 15ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി (34).

8. ജൂണ്‍ 22ന് മധുരയില്‍നിന്നെത്തി കോട്ടയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാരാപ്പുഴ സ്വദേശി(30).

9. ജൂണ്‍ 15ന് മഹാരാഷ്ട്രയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(23).

10. ജൂണ്‍ 12ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മറിയപ്പള്ളി സ്വദേശി(65).

11. ജൂണ്‍ 21ന് ദുബായില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി(34).

12. ജൂണ്‍ 19ന് സൗദി അറേബ്യയില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(73).

13. ജൂണ്‍ 21ന് ചെന്നൈയില്‍നിന്നെത്തി പാലായിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശിനി(34).

14. ജൂണ്‍ 16ന് കുവൈറ്റില്‍നിന്നെത്തി അതിരമ്പുഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(31).

15. ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിയുടെ ബന്ധുവായ യുവതി(24). ജില്ലിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയാണ്.

16. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന വിജയപുരം സ്വദേശി(23).

17. ജൂണ്‍ 15ന് ഡല്‍ഹിയില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(27). ഹോം ക്വാറന്റയിനിലായിരുന്നു.

18. ജൂണ്‍ 11ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(30).
—–
രോഗമുക്തരായവര്‍

1. ഹരിയാനയില്‍നിന്നെത്തി ജൂണ്‍ 10ന് രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശിനി

2. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി.

Follow us: pathramonline LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular