തിരുവനന്തപുരം : ജില്ലയില്‍ ഇന്ന് (ജൂണ്‍ 25 ) 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍:
1. ഒഡിഷ സ്വദേശി 40 വയസ്സുള്ള സ്ത്രീ ( മാനസിക പ്രശ്നങ്ങളുണ്ട്). ജൂണ്‍ 22 ന് ഒഡിഷയില്‍ നിന്നും ഡല്‍ഹിയിലേക്കു പോകുന്നതിനു പകരം തിരുവനന്തപുരത്തേക്കു ട്രെയിനില്‍ വന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
2. തിരുമല സ്വദേശി 45 വയസ്സുള്ള പുരുഷന്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും ഗോ എയറിന്റെ 7096 നം വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും ഗടഞഠഇ ബസ്സില്‍ സര്‍ക്കാര്‍ ക്വാറന്റൈനെ സെന്ററില്‍ ആക്കിയിരുന്നു. സ്വാബ് പരിശോധന നടത്തിയതില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Follow us: pathram online
Leave a Comment