കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

കൊല്ലം : ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്കാണ്. 12 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നും എത്തിയ ആളുമാണ്. സമ്പര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും ഒരാള്‍ രോഗമുക്തി നേടി.

P 272 ക്ലാപ്പന വവ്വാക്കാവ് സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് ദമാമില്‍ നിന്നും AI 1942 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 78 D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 273 കൊല്ലം കോര്‍പ്പറേഷനിലെ കരിക്കോട് സ്വദേശിയായ 42 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയില്‍ നിന്നും AI 1906 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 36 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 274 കൊല്ലം കോര്‍പ്പറേഷനിലെ കല്ലുംതാഴം സ്വദേശിയായ 2 വയസുളള ആണ്‍കുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയില്‍ നിന്നും AI 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 H) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 275 കൊല്ലം കോര്‍പ്പറേഷനിലെ കല്ലുംതാഴം സ്വദേശിനിയായ 6 വയസുളള പെണ്‍കുട്ടി. ജൂണ്‍ 13 ന് സൗദി അറേബ്യയില്‍ നിന്നും AI 1940 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 61 J) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 276 കുണ്ടറ ഇളമ്പളളൂര്‍ സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 14 ന് ദുബായില്‍ നിന്നും SZ 8925 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നമ്പര്‍ 13 E) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 277 കരീപ്ര വാക്കനാട് സ്വദേശിയായ 34 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും G8 – 9023 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 29 B) കൊച്ചിയിലും അവിടെ നിന്നും ടെംബോ ട്രാവലറില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 278 പവിത്രേശ്വരം കൈതക്കോട് സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 15 ന് സൗദി അറേബ്യയില്‍ നിന്നും 6E – 9052 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 10 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 279 കരുനാഗപ്പളളി തഴവ കടത്തൂര്‍ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്നും സ്‌പൈസ് ജെറ്റ് 9128 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 9 D) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപനനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 280 നെടുമ്പന കണ്ണനല്ലൂര്‍ സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും ഫ്‌ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 281 വെസ്റ്റ് കല്ലട പഞ്ചായത്ത് കാരാളിമുക്ക് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 എയര്‍ അറേബ്യ നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 12 A) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 282 കരുനാഗപ്പളളി മുനിസിപ്പാലിറ്റിയിലെ ആലുംകടവ് സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും സുഹൃത്തിനോടൊപ്പം ടാക്‌സിയില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു .

P 283 തഴവ സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍ 19 ന് സൗദി അറേബ്യയില്‍ നിന്നും സ്‌പൈസ് ജെറ്റ് B 737 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 18 A) കൊച്ചിയിലും അവിടെ നിന്നും ടാക്‌സിയില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 284 വെട്ടിക്കവല പഞ്ചായത്ത് കോട്ടവട്ടം സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9 – 1405 നമ്പര്‍ ഫ്‌ലൈറ്റില്‍ (സീറ്റ് നം. 23 A) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Follow us: pathram online

pathram:
Related Post
Leave a Comment