കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങൾ; ആറു പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് (june- 25) ഏഴ് കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.

പോസിറ്റീവായവര്‍:

1 കാരശ്ശേരി സ്വദേശി (27) – ജൂണ്‍ 23 ന് ചെന്നൈയില്‍ നിന്നും ട്രാവലറില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ എത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ടാക്സിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി. സ്രവ പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

2 കക്കോടി സ്വദേശി (48) ജൂണ്‍ 18 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കുന്ദമംഗലത്തെത്തി കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 26 ന് സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ ബീച്ച് ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയക്ക് നല്‍കി. പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി ആംബുലന്‍സില്‍ എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3. ഉണ്ണികുളം സ്വദേശി (44) ജൂണ്‍ 18 ന് വിമാനമാര്‍ഗ്ഗം ഖത്തറില്‍ നിന്നും കോഴിക്കോടെത്തി സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 22 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

4. തൂണേരി സ്വദേശിയായ പെണ്‍കുട്ടി (2)- ജൂണ്‍ 19 ന് വിമാനമാര്‍ഗ്ഗം മസ്‌ക്കറ്റില്‍ നിന്നും കൊച്ചിയിലെത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 23 ന് സര്‍ക്കാര്‍ പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ജില്ലാ ആശുപത്രിയില്‍ എത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

5. കൊടുവളളി സ്വദേശി (52)- ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

6. വെസ്റ്റ്ഹില്‍ സ്വദേശി(42)- ജൂണ്‍ 19 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി. സര്‍ക്കാര്‍സജ്ജമാക്കിയ വാഹനത്തില്‍ എന്‍.ഐ.ടിയിലെത്തി കൊറേണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെതുടര്‍ന്ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയി. ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7. 42 വയസ്സുള്ള തമിഴ്നാട് നീലഗിരി സ്വദേശി ജൂണ്‍ 23 ന് ദുബായില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി. രോഗലക്ഷണങ്ങളെതുടര്‍ന്ന് മെഡിക്കല്‍ കേളേജിലേക്ക് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ എത്തിച്ചു. സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗമുക്തി നേടിയവര്‍:

എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ ( 32, 59 വയസ്സ്), കുന്നുമ്മല്‍ സ്വദേശി (58), കൊയിലാണ്ടി സ്വദേശികള്‍ (65, 52), തുറയൂര്‍ സ്വദേശി (49)

ഇതോടെ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവര്‍ 142 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു.
ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 47 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

Follow us: pathram online

Similar Articles

Comments

Advertismentspot_img

Most Popular