മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്, മൊത്തം 389 പേര്‍ക്കാണ് വൈറസ് ബാധ

മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 24) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇവരില്‍ ഏഴ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്ന് പേര്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. ഇവര്‍ക്ക് പുറമെ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

1- ജൂണ്‍ 11 ന് ചെന്നൈയില്‍ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി

2- 37 വയസുകാരന്‍, ചെന്നൈയില്‍ നിന്ന് ജൂണ്‍ എട്ടിന് തിരിച്ചെത്തിയ വാഴയൂര്‍ പുതുക്കോട് സ്വദേശി 26 സ്വദേശി

3- ജൂണ്‍ 17 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി 73 വയസുകാരന്‍

4- ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി 49 വയസുകാരന്‍

5- ജൂണ്‍ 13 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ വാഴക്കാട് കൊടിയമ്മല്‍ സ്വദേശി 27 വയസുകാരന്‍

6- ജൂണ്‍ 13 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ താഴേക്കോട് കാരാമ്പറ്റക്കുന്ന് സ്വദേശി 55 വയസുകാരന്‍

7- ജൂണ്‍ നാലിന് ദുബായില്‍ നിന്ന് കൊച്ചിവഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി 23 വയസുകാരന്‍

നിരീക്ഷണത്തിലായിരുന്ന ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു.

8- ജൂണ്‍ 20 ന് ഒമാനില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ വെട്ടം വാക്കാട് സ്വദേശി 42 വയസുകാരന്‍ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

9- ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ വഴി എത്തിയ മഞ്ചേരി കരുവമ്പ്രം സ്വദേശി 25 വയസുകാരന്‍ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

10- ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വണ്ടൂര്‍ നടുവത്ത് സ്വദേശി 52 വയസുകാരന്‍ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

11- ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി എത്തിയ പാലക്കാട് വിളയൂര്‍ സ്വദേശി 38 വയസുകാരന്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

12- ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശി 36 വയസുകാരന്‍
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഏഴ് പേര്‍ കൂടി രോഗമുക്തരായി. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസോലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന ഏഴ് പേര്‍ കൂടി ഇന്ന് (ജൂണ്‍ 24) രോഗമുക്തരായി. ആലങ്കോട് സ്വദേശി 36 വയസുകാരന്‍, കാലടി പൊല്‍പ്പാക്കര സ്വദേശി 23 വയസുകാരന്‍, പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി, കൊണ്ടോട്ടി സ്വദേശിനിയായ 19 ദിവസം പ്രായമായ പെണ്‍കുഞ്ഞ്, കരുവാരകുണ്ട് ഇരിങ്ങാട്ടിരി സ്വദേശി 30 വയസുകാരന്‍, മാറഞ്ചേരി സ്വദേശിനി 43 വയസുകാരി എന്നിവര്‍ക്കാണ് രോഗം ഭേദമായത്.

ജില്ലയില്‍ 1,165 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍

ജില്ലയില്‍ ഇതുവരെ 389 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച് 200 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment