കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കോഴിക്കോട് :ജില്ലയില്‍ ഇന്ന് (24.06.2020) മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 220 ആയി.

പോസിറ്റീവായവരെല്ലാവരും വിദേശത്ത് ( ഖത്തര്‍ – 1, സൗദി അറേബ്യ- 1, കുവൈറ്റ് -1) നിന്നും വന്നവരാണ്.

പോസിറ്റീവ് കേസ് 218 :

ജൂണ്‍ 22നുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ (SV 3774) സൗദിയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 47 വയസ്സുള്ള പെരുവയല്‍ സ്വദേശിയാണ്.എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, അവിടെ വെച്ച് സ്രവ പരിശോധന നടത്തി. അവിടെ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ രാത്രി 11മണിയോടെ പെരുവയലിലുള്ള കോവിഡ് കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 219 :

ജൂണ്‍ 4നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 1774) ഖത്തറില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 25 വയസ്സുള്ള മണിയൂര്‍ സ്വദേശിനിയാണ്.എയര്‍പോര്‍ട്ടില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ പുലര്‍ച്ചെ 2 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 22ന് വടകര ഡിസ്ട്രിക്ട് ആശുപത്രിയിലെത്തി സ്രവപരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്.

പോസിറ്റീവ് കേസ് 220 :

ജൂണ്‍ 12നുള്ള കുവൈറ്റ് എയര്‍വെയ്സ് വിമാനത്തില്‍ (KU 1373) കുവൈറ്റില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 23 വയസ്സുള്ള ചോറോട് സ്വദേശിയാണ്.എയര്‍പോര്‍ട്ടില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ രാവിലെ 9 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 22ന് വടകര ഡിസ്ട്രിക്ട് ആശുപത്രിയിലെത്തി സ്രവപരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ആരോഗ്യ നില തൃപ്തികരമാണ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment