ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ജിബൂട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിൽ പോത്തനും ഉൾപ്പെട്ടിരുന്നു. അവിടെ നിന്ന് തിരികെ വന്നതിനു ശേഷം സിനിമാ സംഘം ക്വാറൻ്റീനിലായിരുന്നു.

ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക് ഡൗൺ മൂലം ജിബൂട്ടിയിൽ കുടുങ്ങുകയായിരുന്നു ഇവർ. ഏപ്രിൽ 14ന് ഷൂട്ടിംഗ് കഴിഞ്ഞ് ജിബൂട്ടിയിൽ പ്രത്യേകമൊരുക്കിയ താമസസ്ഥലത്തായിരുന്നു സംഘം. ജിബൂട്ടി ഗവൺമെന്റും ചിത്രത്തിന്റെ നിർമാതാവായ ജോബി പി സാമും ഇന്ത്യൻ എംബസിയും ചേർന്ന് നടത്തിയ ഇടപെടലിലൂടെയാണ് യാത്ര സാധ്യമായത്. വൈകീട്ട് ആറിന് എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തിയ സംഘം അന്ന് തന്നെ ക്വാറന്റീനിൽ പ്രവേശിച്ചു.

കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെയില്ലാത്ത ജിബൂട്ടി എന്ന സ്ഥലത്തായിരുന്നു സിനിമാ ഷൂട്ടിംഗ്. മാർച്ച് അഞ്ചിന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ജിബൂട്ടിയിലെത്തിയിരുന്നു. ദിലീഷ് പോത്തനെ കൂടാതെ അമിത് ചക്കാലക്കൽ, ജേക്കബ് ഗ്രിഗറി, അഞ്ജലി നായർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന സിനിമ നിർമിക്കുന്നത് ബ്ലൂ ഹിൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സ്വീറ്റി മരിയ ജോബിയാണ്. ശകുൻ ജസ്വൾ, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വിൽസൺ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങിയവരും സിനിമയിലുണ്ട്. കഥ, സംവിധാനം- എസ് ജെ ജിനു, തിരക്കഥ, സംഭാഷണം- അഫ്സൽ കരുനാഗപ്പള്ളി, ഛായാഗ്രഹണം- ടി ഡി ശ്രീനിവാസ്,എഡിറ്റ്- സംജിത് മുഹമ്മദ്. കൈതപ്പുറമാണ് സിനിമയിലെ പാട്ടുകൾക്ക് വരികളെഴുതുന്നത്. സംഗീതമൊരുക്കുന്നത് ദീപക് ദേവ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment