ഡല്‍ഹി ലക്ഷ്യമാക്കി ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസ് കനത്ത ജാഗ്രതയില്‍. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.

നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍, ബസ്, ടാക്‌സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കശ്മീര്‍ രജിസ്‌ട്രേഷനുള്ള കാറുകളില്‍ പരിശോധനയും നടത്തും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment