ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി ഡല്‍ഹിയില്‍ മരിച്ചു. ഡല്‍ഹി ഹൈക്കോടതിയിലെ ജീവനക്കാരനായ രാജീവ് കൃഷ്ണനാണ് (46) മരിച്ചത്. തിരുവല്ല സ്വദേശിയാണ്.
അതേസമയം സംസ്ഥാനത്ത് 127 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 57 പേര്‍ രോഗമുക്തി നേടി.
ഇന്ന് രോഗം ബാധിച്ച 127 പേരില്‍ 87 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 36 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്നുപേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര15, ഡല്‍ഹി9, തമിഴ്‌നാട്5, ഉത്തര്‍ പ്രദേശ്2, കര്‍ണാടക2, രാജസ്ഥാന്‍1, മധ്യപ്രദേശ്1,ഗുജറാത്ത്1 എന്നിങ്ങനെയാണ്.
കോവിഡ്19 പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം24, പാലക്കാട്23, പത്തനംതിട്ട17, കോഴിക്കോട്12, എറണാകുളം 3, കോട്ടയം11, കാസര്‍കോട്7, തൃശ്ശൂര്‍6, മലപ്പുറം5, വയനാട്5, തിരുവനന്തപുരം5, കണ്ണൂര്‍4, ആലപ്പുഴ4, ഇടുക്കി1.
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം2,കൊല്ലം2, പത്തനംതിട്ട12, ആലപ്പുഴ12, എറണാകുളം1, മലപ്പുറം1, പാലക്കാട്10, കോഴിക്കോട്11, വയനാട്2, കണ്ണൂര്‍2 കാസര്‍കോട്2.
ഇന്ന് 4,817 സാമ്പിള്‍ പരിശോധിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,039 പേര്‍ക്കാണ്. നിലവില്‍ ചികിത്സയിലുള്ളത് 1,450 പേരാണ്. സംസ്ഥാനത്ത് 1,39,342 പേരാണ് നിരീക്ഷണത്തിലുള്ളത്. 2,036 പേര്‍ ആശുപത്രികളിലുണ്ട്. 288 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 1,78,559 സാമ്പിളുകളാണ് പരിശോധിച്ചത്. 3,193 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 37,136 സാമ്പിള്‍ ശേഖരിച്ചു. 35,712 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 111 ആയി.
follow us: PATHRAM ONLINE