കോഴിക്കോട് ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് (19.06.2020)ന് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 184 ആയി.

പോസിറ്റീവായവരില്‍ 3 പേര്‍ വിദേശത്ത് ( കുവൈത്ത് – 2, സൌദി അറേബ്യ- 1 ) നിന്നും മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ (കര്‍ണാടക -2, മഹാരാഷ്ട്ര -1) നിന്നും വന്നവരാണ്.

ജൂണ്‍ 17-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് മറ്റൊരാളോടൊപ്പം കാറില്‍ എത്തിയ 33 വയസ്സുള്ള നന്മണ്ട സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം അന്ന് തന്നെ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തി. അടുത്ത ദിവസം സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

ജൂണ്‍ 17-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് കാറില്‍ പോസറ്റീവ് കേസ് 179ന് ഒപ്പം എത്തിയ 49 വയസ്സുള്ള നന്മണ്ട സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ഇദ്ദേഹം അന്ന് തന്നെ നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സക്കായി എത്തി. അടുത്ത ദിവസം സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ആരോഗ്യ നില തൃപ്തികരമാണ്.

ജൂണ്‍ 17നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ (6ഋ 9526) കുവൈറ്റില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 29 വയസ്സുള്ള കിഴക്കോത്ത് സ്വദേശിയാണ്.എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ജൂണ്‍ 18ന് സ്രവപരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

ജൂണ്‍ 15നുള്ള ഗോ എയര്‍ വിമാനത്തില്‍ (ഏ8 9023) കുവൈറ്റില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 29 വയസ്സുള്ള കടലുണ്ടി സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടുള്ള കിങ് ഫോര്‍ട്ട് ഹോട്ടലിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലാക്കി.ജൂണ്‍ 17ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

ജൂണ്‍ 17-ാം തീയതി ട്രെയിന്‍ മാര്‍ഗ്ഗം മുംബൈയില്‍ നിന്ന് എത്തിയ 22 വയസ്സുള്ള നന്മണ്ട സ്വദേശിനിയാണ്. മുംബൈയില്‍ നിന്ന് ജൂണ്‍ 17നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ ഉ 1 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്തു രാവിലെ 9 മണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.റെയില്‍വേ സ്റ്റേഷനിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്നലെ ആംബുലന്‍സില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ആരോഗ്യ നില തൃപ്തികരമാണ്.

ജൂണ്‍ 11നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (അക 1934) സൗദിയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 57 വയസ്സുള്ള രാമനാട്ടുകര സ്വദേശി.എയര്‍പോര്‍ട്ടില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 16ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന്

ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്

Similar Articles

Comments

Advertismentspot_img

Most Popular