ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് കരുതിയതാണ്…, പക്ഷേ ഇപ്പോള്‍ നിവൃത്തിയില്ലാതായി..!!!

കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തിയതോടെ ആണ് അവര്‍ അങ്ങനെ തീരുമാനിച്ചത്. വീട്ടില്‍ ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് വെണ്ണാട്ടുപറമ്പില്‍ ലിജോയുടെ കുടുംബം തീരുമാനിക്കാനുണ്ടായ സംഭവം ഇതാണ്. 2 വര്‍ഷം മുമ്പ് വീട്ടില്‍ ഓടിനടന്ന ലിജോയുടെ ഇളയ മകള്‍ എയ്ഞ്ചല്‍ റോസ് ടെലിവിഷന്‍ ദേഹത്തേക്കു മറിഞ്ഞു വീണ് മരിക്കാനിടയായി. ഇപ്പോള്‍ മകന്റെ ഓണ്‍ലൈന്‍ പഠനത്തിനായി വീണ്ടും ഈ വീട്ടില്‍ ടെലിവിഷനെത്തി.

കണ്ട് കൊതിതീരും മുമ്പ് മകള്‍ പോയതോടെ തീരാ കണ്ണീരുമായി ഈ കുടുംബം ഇനി ടിവി ഉപയോഗിക്കില്ലെന്നും തീരുമാനിച്ചു. ടെലിവിഷന്‍ കാണുമ്പോഴൊക്കെ അവര്‍ വേദനിച്ചു. ഇതിനിടയിലാണ് കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷം ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുന്നത്. ടെലിവിഷനില്ലാത്തതു കൊണ്ട് തന്നെ ലിജോയുടെ മകന്‍ ചെങ്ങാലൂര്‍ ഗവ. എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലിജിന് പഠിക്കാനായില്ല.

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ അടുത്തുള്ള വീടുകളെ ആശ്രയിക്കാനാകില്ല. ഈ സാഹചര്യത്തില്‍ പഞ്ചായത്തംഗം ബേബി കീടായിയുടെയും പൊതു പ്രവര്‍ത്തകനായ ജോയ് മഞ്ഞളിയുടെയും ഇടപെടലിലൂടെ ഒരു പ്രവാസി ലിജിന്റെ പഠനത്തിനായി എല്‍ഇഡി ടിവി വാങ്ങി നല്‍കുകയായിരുന്നു. മകളുടെ ഓര്‍മകള്‍ പേറി ജീവിക്കുന്ന ഈ കുടുംബത്തിന് മകന്റെ പഠനം മുന്നോട്ടു കൊണ്ടു പോകാന്‍ തീരുമാനങ്ങളെ തിരുത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ.

follow us- pathram online

Similar Articles

Comments

Advertismentspot_img

Most Popular