പിണറായിയെ മാതൃകയാക്കണമെന്ന് ബിജെപി; മഹാരാഷ്ട്രയിലെ സ്ഥിതി വഷളാക്കിയത് ഉദ്ധവ്..

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഇത്രയേറെ ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്നും കേരളത്തിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം മറിച്ചാകുമായിരുന്നെന്നും ബിജെപി നേതാവ് ആശിഷ് ഷേലാര്‍. കേരളം കോവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും ഉപദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നു.

കോവിഡ് നിയന്ത്രണത്തിനു കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന ആരോപണം ഷേലാര്‍ നിഷേധിച്ചു. മഹാരാഷ്ട്രയ്ക്കു 28,104 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. താനെയില്‍ രോഗം പെരുകുകയാണ്. നേരത്തെ മുംബൈ മുനിസിപ്പല്‍ കമ്മിഷണര്‍ പ്രവീണ്‍ പര്‍ദേശിയെ സ്ഥലം മാറ്റിയതു പോലെ താനെയുടെ ചുമതല വഹിക്കുന്ന മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ മാറ്റാന്‍ മുഖ്യമന്ത്രി തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു. ചേരി പുനര്‍നിര്‍മാണത്തിനു സംസ്ഥാന ഭവന മന്ത്രാലയം കൈക്കൊണ്ട നടപടികള്‍ കെട്ടിട ലോബിയെ സഹായിക്കാനാണെന്നും ഷേലാര്‍ കുറ്റപ്പെടുത്തി.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment