കൊല്ലത്ത് മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊല്ലം: ശാസ്താംകോട്ട ഭരണിക്കാവില്‍ മൊബൈല്‍ ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രാവിലെ 10 മണിയോടെ ഭരണിക്കാവ് സ്വദേശി ദിനേശനാണ് ടവറിനു മുകളില്‍ കയറിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് ഫയര്‍ഫോഴ്‌സ് സംഘങ്ങളെത്തിയെങ്കിലും ഇയാള്‍ താഴെ ഇറങ്ങാന്‍ തയാറായില്ല.

അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമം തുടരുകയാണ്. എന്തിനാണു ടവറിനു മുകളില്‍ കയറിയതെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം, യുവാവ് ടവറിനു മുകളില്‍ കയറിയതു കാണാനായി വന്‍ ജനക്കൂട്ടം എത്തിയതു പൊലീസിനു തലവേദനയായി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജനക്കൂട്ടത്തെ പിരിച്ചു വിടാനുള്ള ശ്രമത്തിലാണു പൊലീസ്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment