മരിക്കുന്നത് മുമ്പ് സുശാന്ത് വിളിച്ചത് റിയ ചക്രബര്‍ത്തിയെയും മറ്റൊരു സുഹൃത്തിനെയും; ഇവര്‍ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ സുശാന്ത് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു

മുംബൈ: ഞായറാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളില്‍ വിളിച്ചത് അടുത്ത സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകരെ. ഇവര്‍ ഫോണ്‍ എടുത്തിരുന്നുവെങ്കില്‍ ചിലപ്പോള്‍ സുശാന്ത് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.47ന് അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിയെ വിളിച്ചു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ല.

തൊട്ടുപിന്നാലെ നടനും സുഹൃത്തുമായ മഹേഷ് ഷെട്ടിയെ വിളിച്ചു. ഷെട്ടിയും ഫോണ്‍ എടുത്തില്ല. പുലര്‍ച്ചെ മിസ്ഡ് കോള്‍ കണ്ട് മഹേഷ് ഷെട്ടി തിരികെ വിളിച്ചുവെങ്കിലും സുശാന്ത് ഫോണ്‍ എടുത്തില്ല. പിന്നീട് രാവിലെ ഒന്‍പതരയോടെ സുശാന്ത് തിരികെ വിളിക്കാന്‍ ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്.

മരണദിവസം സുശാന്ത് പുലര്‍ച്ചെ ആറരയോടെ എഴുന്നേറ്റതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. തുടര്‍ന്ന് ജോലിക്കാരന്‍ നല്‍കിയ മാതള ജ്യൂസ് കുടിച്ചു. തുടര്‍ന്ന് റൂമിലേക്ക് പോയി. രാവിലെ പത്തരയോടെ ജോലിക്കാരനായ നീരജ് വാതിലില്‍ മുട്ടി വിളിച്ചു. ഉച്ച ഭക്ഷണം എന്ത് തയ്യാറാക്കണമെന്ന് അറിയുന്നതിനാണ് നീരജ് വിളിച്ചത്. എന്നാല്‍ പ്രതികരണമുണ്ടായില്ല.

വീട്ടിലെ മറ്റൊരു ജോലിക്കാരനും സുശാന്തിന്റെ ഒരു സുഹൃത്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. മൂവരും ചേര്‍ന്ന് മുറിയില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഉത്തരമുണ്ടായില്ല. ഇതേസമയം സുശാന്തിന്റെ സഹോദരി റിതുവിനെ ഇവര്‍ വിവരമറിയിച്ചിരുന്നു. റിതു ഇക്കാര്യം ഹരിയാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ തന്നെ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗിനെ വിവരമറിയിച്ചു.

എല്ലാവരും ചേര്‍ന്നുള്ള ശ്രമത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സുശാന്തിന്‍െ്‌റ മുറിയുടെ വാതില്‍ ബലമായി തുറക്കാന്‍ കഴിഞ്ഞു. സീലിംഗില്‍ നിന്ന് ബെഡ്ഷീറ്റില്‍ തൂങ്ങിയ നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടറെ വരുത്തി മരണം സ്ഥിരീകരിച്ചു.

അതേസമയം സുശാന്ത് സിങ് രാജ്പുത് ജീവനൊടുക്കിയ കേസില്‍ ബോളിവുഡിലെ പടലപ്പിണക്കങ്ങളും അന്വേഷണ വിധേയമാകും. ആത്മഹത്യയാണെന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് ആവര്‍ത്തിക്കുമ്പോഴും ബോളിവുഡില്‍നിന്ന് കടുത്ത അവഗണന നേരിട്ടതാണു സുശാന്തിനെ വിഷാദരോഗിയാക്കിയതെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

‘പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത് നടന്റെ മരണം ആത്മഹത്യയാണെന്നാണ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകളില്‍ പ്രഫഷനല്‍ വൈരാഗ്യത്തെ തുടര്‍ന്നു സുശാന്ത് വിഷാദരോഗത്തിലായിരുന്നെന്നും പറയുന്നു. മുംബൈ പൊലീസ് ഈ വശം കൂടി പരിശോധിക്കും’– മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Leave a Comment