സുശാന്തിന്റെ മരണ വാര്‍ത്ത കേട്ട് ഞെട്ടിയ ധോണിയുടെ പ്രതികരണം…

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത് ഏവരിലും ഞെട്ടലുണ്ടാക്കി. സുശാന്തുമായി ഏറെ ആത്മബന്ധം പുലര്‍ത്തിയിരുന്ന ക്രിക്കറ്റ് താരമായിരുന്നു എം.എസ് ധോണി. ധോനിയുടെ ജീവിതം പറഞ്ഞ ‘എം.എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന സിനിമയിലെ നായകന്‍ സുശാന്തായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് ധോണിയുമായി തുടങ്ങിയ പരിചയം പിന്നീട് ഇരുവരേയും ആത്മസുഹൃത്തുക്കളാക്കുകയായിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ധോണി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ധോണിക്കുണ്ടായ മനോവിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരത്തിന്റെ മാനേജറും ഈ സിനിമയുടെ നിര്‍മാതാവുമായ അരുണ്‍ പാണ്ഡെ.

സുശാന്ത് ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ധോണിയെ നിശബ്ദനാക്കിയെന്ന് അരുണ്‍ പറയുന്നു.’സുശാന്തിന്റെ മരണവാര്‍ത്ത കേട്ട് ധോണി സ്തബ്ധനായിപ്പോയി. അദ്ദേഹത്തിന് പ്രതികരിക്കാന്‍ പോലുമാകുന്നില്ല. വാക്കുകള്‍ കിട്ടാത്ത അവസ്ഥ. ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. ധോണിക്കു മാത്രമല്ല, എനിക്കും ഇതേകുറിച്ച് എന്തുപറയണമെന്ന് അറിയില്ല.’ ദേശീയ മാധ്യമത്തോട് അരുണ്‍ പ്രതികരിച്ചു.

സിനിമയുമായി ബന്ധപ്പെട്ട് 15 ദിവസം സുശാന്ത് ധോണിക്കൊപ്പം താമസിച്ചിരുന്നു. പിന്നീട് സിനിമയുടെ പ്രൊമോഷന്റെ സമയത്തും ധോണിയും സുശാന്തും ഒരുമിച്ചുണ്ടായിരുന്നു. മുന്‍ ക്രിക്കറ്റ് താരം കിരണ്‍ മോറയ്ക്ക് കീഴിലായിരുന്നു സുശാന്ത് സിനിമയ്ക്കായി പരിശീലനം നടത്തിയത്.

FOLLOW US: PATHRAM ONLINE

pathram:
Leave a Comment