എറണാകുളം ജില്ലയിൽ ഇന്ന് 7 പേർക്ക് കൂടി കോവിഡ്

• മെയ് 31 ന് ദുബായ് കൊച്ചി വിമാനത്തിലെത്തിയ 26 വയസ്സുള്ള ആലുവ സ്വദേശിക്കും, ജൂൺ 1ന്‌ അബുദാബി കൊച്ചി വിമാനത്തിലെത്തിയ 57 വയസ്സുള്ള പുത്തൻവേലിക്കര സ്വദേശിക്കും, ജൂൺ 11 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള ചെന്നൈ സ്വദേശിക്കും, മെയ് 31 ന് നൈജീരിയ കൊച്ചി വിമാനത്തി ലെത്തിയ 40 വയസ്സുള്ള അഹമ്മദാബാദ് സrദശിക്കും, അതേ വിമാനത്തിലെത്തിയ 23 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിക്കും, 51 വയസ്സുള്ള തമിഴ്നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂൺ 8 ന് മുംബൈയിൽ നിന്നും ട്രയിൻ മാർഗം കൊച്ചിയിലെത്തിയ 21 വയസ്സുള്ള കടവന്ത്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ കൂടെയെത്തിയ അടുത്ത ബന്ധുക്കളായ 2 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇവർ 3 പേരും മുബൈയിൽ നിന്നും ട്രയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് വന്നവരാണ്.

• ഇത് കൂടാതെ ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് വിമാനമാർഗമെത്തിയ 39 വയസ്സുള്ള കണ്ണൂർ സ്വദേശിയും, ഡൽഹിയിൽ നിന്നും ട്രയിൻ മാർഗം കൊച്ചിയിലെത്തിയ 23 വയസ്സുള്ള പാലക്കാട് സ്വദേശിനിയും , ജൂൺ 14 ന് രോഗം സ്ഥിരീകരിച്ച മെയ് 30 ന് അബുദാബി കൊച്ചി വിമാനത്തിലെ ത്തിയ 28 വയസ്സുള്ള കോട്ടയം സ്വദേശിയും ജില്ലയിൽ ചികിൽസയിലുണ്ട്.

• മെയ് 30ന് രോഗം സ്ഥിരീകരിച്ച 56 വയസ്സുള്ള തൃശ്ശൂർ സ്വദേശിയും, ജൂൺ 5ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിയും, ജൂൺ 10 ന് രോഗം സ്ഥിരീകരിച്ച 35 വയസ്സുള്ള കോഴിക്കോട് സ്വദേശിയും രോഗമുക്തി നേടി.

• ഇന്ന് 885 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 775 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11656 ആണ്. ഇതിൽ 9788 പേർ വീടുകളിലും, 637 പേർ കോവിഡ് കെയർ സെന്ററുകളിലും, 1231 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 23 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 11
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-5
 സ്വകാര്യ ആശുപത്രികൾ – 7

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 15 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 5
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
 സ്വകാര്യ ആശുപത്രികൾ – 8

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 123 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 55
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 2
 മൂവാറ്റുപുഴ ജനറൽ ആശുപത്രി-5
 പറവൂർ താലൂക്ക് ആശുപത്രി- 2
 അങ്കമാലി അഡ്ലക്സ്-25
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 30

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 70 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 66 പേരും, ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 4 പേരുമാണ് ചികിത്സയിലുള്ളത്.

• ഇന്ന് ജില്ലയിൽ നിന്നും 210 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 179 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 7 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 348 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ഇന്ന് 293 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 103 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 455 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. കൂടാതെ സംശയ നിവാരണത്തിനായി 32 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 4382 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 251 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു .കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 58 ചരക്കു ലോറികളിലെ 62 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 27 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

pathram desk 2:
Related Post
Leave a Comment