പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് പാമ്പ് പിടിത്തക്കാരന്‍ മരിച്ചു

പാമ്പ് പിടിത്തക്കാരന്‍ സക്കീര്‍ ശാസ്തവട്ടം പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ് മരിച്ചു. ശാസ്താവട്ടം റുബീന മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകനാണു 30 വയസ്സുള്ള സക്കീര്‍ ഹുസൈന്‍. ഞായറാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. നാവായിക്കുളം 28ാം മൈല്‍ കാഞ്ഞിരംവിളയില്‍ 5 വയസുള്ള മൂര്‍ഖനെ പിടികൂടുന്നതിനിടയിലാണു കടിയേറ്റത്.

സക്കീറിന്റെ കയ്യിലാണു മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ വായില്‍ നിന്നു നുരയും പതയും വരികയും പെട്ടെന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ രക്ഷിക്കാനായില്ല. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സക്കീറിനെ കടിച്ച പാമ്പിനെ വാവ സുരേഷ് എത്തിയാണു പിടികൂടിയത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment