നടന്‍ സുശാന്തിന്റെ മരണവാര്‍ത്ത തെറ്റായി റിപ്പോര്‍ട്ട് ചെയ്തു

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവാര്‍ത്താ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് കാട്ടി ഇന്ത്യാ ടുഡേ ഗ്രൂപ്പിനെതിരേ വക്കീല്‍ നോട്ടീസ്. നടന്റെ മണവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ആജ് തക് ന്യൂസ് ചാനലില്‍ നല്‍കിയ ബ്രേയ്ക്കിംഗ് ന്യൂസില്‍ ഹിറ്റ് വിക്കറ്റ് എന്നു നല്‍കിയതിനെതിരെയാണ് വക്കീല്‍ നോട്ടീസ്.

ഇന്ത്യാ ടുഡേ ഗ്രൂപ്പ് ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫിനുമെതിരെയാണ് മാനനഷ്ടത്തിന് നോട്ടീസ് നല്‍കിയത്. അതേ സമയം നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ മഹാരാഷ്ട്ര സൈബര്‍ സെല്‍ മുന്നറിയിപ്പു നല്‍കി.

READ ALSO: എല്ലാ അവസാനിപ്പിക്കാന്‍ ഞാനും തീരുമാനിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

READ ALSO: സുശാന്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമെന്ന് വെളിപ്പെടുത്തി പാണ്ഡെ..ബാറ്റിങ് കണ്ട ധോണി, സുശാന്തിന് രഞ്ജി ട്രോഫി കളിക്കാനാകുമെന്ന് പറഞ്ഞിരുന്നു

സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിയായ മഹാരാഷ്ട്ര സൈബര്‍ ആണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് മഹാരാഷ്ട്ര സൈബര്‍ യൂണിറ്റ് ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം ചിത്രങ്ങള്‍ നിയമപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും കോടതി നിര്‍ദ്ദേശങ്ങള്‍ക്കും എതിരാണെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment