എല്ലാ അവസാനിപ്പിക്കാന്‍ ഞാനും തീരുമാനിച്ചു; ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുടെ ഞെട്ടലിലാണ് സിനിമാലോകം. ഞായറാഴ്ചയാണ് ബാന്ദ്രയിലെ വസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാരംഗത്തെ നിരവധി പേര്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കടുത്ത വിഷാദത്തിലൂടെ താനും കടന്നു പോയിരുന്നു എന്ന് നടി ഖുഷ്ബു സുന്ദര്‍ വെളിപ്പെടുത്തുന്നു. എല്ലാം അവസാനിപ്പിക്കാനിരുന്ന താന്‍ സ്വയം യുദ്ധം ചെയ്താണ് തിരിച്ചുവന്നതെന്ന് ട്വീറ്റുകള്‍ പങ്കുവച്ചു.

ഖുശ്ബുവിന്റെ ട്വീറ്റ്:

എല്ലാവരും വിഷാദത്തിലൂടെ കടന്നു പോവുകയാണ്. അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും. എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവരേക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിച്ചവളേക്കാള്‍ ശക്ത. എന്റെ അവസാനത്തിനായി കാത്തിരുന്നവരേക്കാള്‍ ശക്ത.

ഒരു ഘട്ടത്തില്‍ ജീവിതം സ്തംഭിച്ചു, അവസാനം കാണാന്‍ സാധിച്ചില്ല. അത് ഇരുണ്ടതും ഭയപ്പെടുത്തുന്നമായിരുന്നു. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കാണാതിരിക്കാന്‍ സ്വാര്‍ത്ഥയായി കണ്ണടച്ച് ഇരിക്കണം. എന്നേന്നുക്കുമായി ഉറങ്ങുക എന്നതായിരുന്നു എളുപ്പവഴി. പക്ഷേ എന്റെ ചടുലത എന്നെ തിരിച്ചു വലിച്ചു. സുഹൃത്തുക്കള്‍ എന്റെ മാലാഖമാരായിരുന്നു.

എന്റെ വിലയേറിയ ജീവിതത്തില്‍ എന്റെ മനസിലിരുന്ന് ആരോ കളിക്കുന്നുണ്ടായിരുന്നു. എന്നെ ഭയപ്പെടുത്തി, ആഴത്തിലുള്ള ഇരുണ്ട അദൃശ്യമായ കുഴിയിലേക്ക് തള്ളിയിടുന്ന ഒരാളുടെ അടുത്തേക്ക് ഞാന്‍ എന്തിനാണ് പോയത്? ഒരു പ്രകാശ കിരണത്തിന്, ഒരു പ്രതീക്ഷയ്ക്ക്, ഒരു അവസരത്തിനായി ഞാന്‍ പാടുപെട്ടു. എന്തിനാണ് ഞാന്‍ എല്ലാവരെയും വിട്ടയക്കേണ്ടത് എന്ന് ഞാന്‍ സ്വയം പറഞ്ഞു. ഞാന്‍ ഇവിടെയുണ്ട്.

പരാജയത്തെ ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ ഇരുട്ടിനെ ഭയപ്പെടുന്നില്ല. അജ്ഞാതമായ ശക്തിയെ ഞാന്‍ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഞാന്‍ ഇത്രയും ദൂരം എത്തിയത് കാരണം എനിക്ക് തിരിച്ചു യുദ്ധം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നു. എല്ലാ പരാജയങ്ങളെയും മറികടന്ന് എന്റെ വിജയ സ്ഥാനത്ത് എത്താന്‍.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment