രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ്

രാജ്യത്ത് 29 ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സിആർപിഎഫ് അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 620 ആയി ഉയര്‍ന്നു. നിലവിൽ 189 പേരാണ് ചികിത്സയിലുള്ളത്. 427 ജവാന്മാർക്ക് രോഗം ഭേദമായി. നാല് സിആർപിഎഫ് ജവാന്മാർ ഇത് വരെ കൊവിഡ് ബാധിച്ചു മരിച്ചു.

ലോക്ഡൗൺ ഇളവുകൾ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 11502 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,32,424 ലേക്ക് ഉയര്‍ന്നു. ആകെ മരണം 9520 ആയി.

follow Us: PATHRAM ONLINE

pathram:
Related Post
Leave a Comment