പേരൂര്‍ക്കട ആശുപത്രിയെ കോറോണ ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപി

തിരുവനന്തപുരം: പേരൂര്‍ക്കട ആശുപത്രിയെ കോറോണ ആശുപത്രിയാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ആശുപത്രിയ്ക്ക് മുന്നില്‍ ബിജെപിയും യുഡിഎഫും പ്രതിഷേധം നടത്തി.

ആരോഗ്യരംഗത്തെ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം മാത്രം ഇതിനെകുറിച്ച് തീരുമാനമെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്താതെയുള്ള സര്‍ക്കാര്‍ നീക്കം കൊറോണ രോഗികളോട് കാണിക്കുന്ന അനിതീയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.

സംഭവത്തില്‍ വ്യാപാരി വ്യവസായികളും റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികളും പ്രതിഷേധം അറിയിച്ചു. ജനസാന്ദ്രതയേറിയ പേരൂര്‍ക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കും മുന്‍പ് ഐസിയു കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങള്‍ ആരംഭിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊറോണ രോഗികളെ ചികിത്സിക്കാനുള്ള യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാത്ത പേരൂര്‍ക്കട ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുന്നതിനുള്ള ആശങ്ക ആശുപത്രി അധികൃതരും പങ്കുവെയ്ക്കുന്നുണ്ട്.

FOLLOW US: PATHRAM ONLIE LATEST NEWS

pathram:
Related Post
Leave a Comment