വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നു; ആലിയയ്ക്കും കരണ്‍ ജോഹറിനെതിരെയും രൂക്ഷവിമര്‍ശനം

വിഷമഘട്ടത്തില്‍ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോള്‍ അയാളോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോള്‍ ദേഷ്യം തോന്നുന്നുെവന്ന് നടന്‍ നിഖില്‍ ദ്വിവേദി. ബോളിവുഡ് സിനിമാ ലോകത്തിന്റെ കപടനാട്യം തനിക്കിപ്പോള്‍ മനസിലായെന്ന് താരം പറയുന്നു.

‘നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യ വാര്‍ത്തയോട് ചില സിനിമാ താരങ്ങളുടെ പ്രതികരണങ്ങള്‍ കണ്ടപ്പോഴാണ് സഹതാപം തോന്നുന്നത്. സുശാന്തിനോട് അവര്‍ അടുപ്പം പുലര്‍ത്താതിരുന്നതില്‍ ഖേഃദിക്കുന്നുവെന്ന്. അതില്‍ ആരാണ് കുറ്റക്കാര്‍? ആരാണ് അയാളുടെ കരിയര്‍ താഴേക്ക് കൂപ്പുകുത്തിച്ചത്. ദയവ് ചെയ്ത് മിണ്ടാതിരിക്ക്. നിങ്ങള്‍ ഇമ്രാന്‍ ഖാനുമായി അടുപ്പത്തിലായിരുന്നോ? അല്ലെങ്കില്‍ അഭയ് ഡിയോള്‍. അല്ലല്ലോ? പക്ഷേ ഇവരൊക്കെ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നിങ്ങള്‍ അരികില്‍ ഉണ്ടാകും.’നിഖില്‍ കുറിച്ചു

നിഖിലിന്റെ ഈ ആരോപണം കരണ്‍ ജോഹറിനെതിരെയാണെന്നാണ് ട്വിറ്റര്‍ ലോകം പറയുന്നത്. കരണും സുശാന്തും ഒന്നിച്ച ശുദ്ധ് ദേശി റൊമാന്‍സ്, ഡ്രൈവ് എന്നീ സിനിമകള്‍ ബോളിവുഡില്‍ പരാജയമായിരുന്നു. മാത്രമല്ല സുശാന്തിന്റെ വിയോഗത്തില്‍ കരണ്‍ കുറിച്ച വാക്കുകളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുശാന്തിനോട് അടുപ്പം പുലര്‍ത്താതിരുന്നതില്‍ താന്‍ ഖേഃദിക്കുന്നുവെന്നായിരുന്നു കരണ്‍ കുറിച്ചത്.

സുശാന്തിനെ അനുസ്മരിച്ച കരണ്‍ ജോഹറും ആലിയഭട്ടും സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍. മുന്‍പ് കോഫി വിത്ത് കരണ്‍ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രജ്പുതിനെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നു ചൂണ്ടികാട്ടിയാണ് കരണ്‍ ജോഹറിനെയും നടി ആലിയ ഭട്ടിനെയും സോഷ്യല്‍ മീഡിയ വിചാരണ ചെയ്യുന്നത്.

ചാറ്റ് ഷോയുടെ ഭാഗമായ റാപ്പിഡ് ഫയര്‍ ക്വസ്റ്റ്യന്‍ റൗണ്ടില്‍ സുശാന്ത് സിങ് രജ്പുത്, രണ്‍വീര്‍ സിങ്, വരുണ്‍ ധവാന്‍ എന്നിവരെ റേറ്റ് ചെയ്യാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടപ്പോള്‍ ‘സുശാന്ത് സിങ് രാജ്പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം.

സുശാന്ത് സിങ് രാജ്പുതിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിനു താഴെ ഈ പഴയ കാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിപ്പോയത്. കേദര്‍നാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. കേദര്‍നാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നല്‍കുന്ന ഈ ചിത്രത്തിലെ നായകന്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഃഖകരമാണ്.

സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാ?ഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019 ല്‍ പുറത്തിറങ്ങിയ ഡ്രൈവ് ആണ് അവസാനമായി തിയറ്ററിലെത്തിയ ചിത്രം

pathram:
Related Post
Leave a Comment