സുശാന്തിന്റെ വിയോഗത്തില്‍ മനംനൊന്തു പ്രതികരിക്കുന്ന പല താരങ്ങളും ഒരു മെസ്സേജ് അയച്ചാല്‍ തിരിച്ചു മറുപടി പോലും അയയ്ക്കാത്തവരാണെന്ന് അജി ജോണ്‍

സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ മനംനൊന്തു പ്രതികരിക്കുന്ന പല താരങ്ങളും ഒരു മെസ്സേജ് അയച്ചാല്‍ തിരിച്ചു മറുപടി പോലും അയയ്ക്കാത്തവരാണെന്ന് നടന്‍ അജി ജോണ്‍ പറയുന്നു. ഒറ്റപ്പെടുത്തലില്‍ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങള്‍ക്ക് പൈസ അല്ല ആശ്വസിപ്പിക്കലാണ് വേണ്ടതെന്നും അജി പറഞ്ഞു.

അജി ജോണിന്റെ കുറിപ്പ് വായിക്കാം:

സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ഒരു മെസ്സേജ് അയച്ചാല്‍ തിരിച്ചു ഒരു മറുപടി അയക്കാത്ത, ഫോണ്‍ വിളിച്ചാല്‍ കണ്ടില്ലെന്നു നടിച്ചു ഒഴിവാക്കുന്ന സകലമാന നക്ഷത്രങ്ങളും രാജാക്കന്മാരും രാജകുമാരിമാരും ‘സുശാന്തിന്റെ’ വിയോഗത്തില്‍ മനംനൊന്തു പ്രതികരിക്കുന്നു…പ്രസംഗിക്കുന്നു. ഒറ്റപ്പെടുത്തലില്‍ നിന്നും വിഷാദത്തിലേക്ക് വഴുതി വീഴുന്ന പാവങ്ങള്‍ക്ക് നിങ്ങള്‍ ഒരു രൂപ പോലും നല്‍കേണ്ട…കൈത്താങ്ങും നല്‍കേണ്ട…

ഏറ്റവും അടുത്ത് നിന്നിരുന്നവരെ, നില്‍ക്കുന്നവരെ നോക്കി ഒരു ചിരി…, ഒന്ന് ചേര്‍ത്ത് പിടിക്കല്‍.., വെറുതെ കള്ളം പറഞ്ഞെങ്കിലും ഒന്ന് ആശ്വസിപ്പിക്കല്‍ ഇതൊക്ക മതി…അല്ലാതെ മറ്റേ പ്രസംഗം നടത്തി അവരെ ഞങ്ങളെ നിങ്ങളെ എന്നെ നിന്നെ എന്തിനാ വീണ്ടും വീണ്ടും കൊല്ലുന്നത്.? നിങ്ങള്‍ക്കൊപ്പം നടക്കാന്‍ തുടങ്ങിയിട്ടും പിന്നിലേക്കായിപ്പോയ അവര്‍ക്കൊരു ‘ഹായ്’ ഫോണ്‍ എടുത്തു അയയ്‌ക്കെന്നെ…അദ്ഭുതം സംഭവിക്കാന്‍ ഒരു നിമിഷം മതി. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

നിരവധിപേരാണ് അജിയുടെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ഇന്നലെ വന്ന സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ഒരു മറുപടി അയയ്ക്കാന്‍ മടിയാണെന്ന് അജിയുടെ കുറിപ്പിനു താഴെ നടന്‍ ഷൈജു ശ്രീധര്‍ കമന്റ് ചെയ്തു.

follow us: pathram online latest news

pathram:
Leave a Comment