കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം ; വൈറസിന് കൂടുതല്‍ ശക്തി

കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുന്നുണ്ടാകാമെന്നും അതിനാല്‍തന്നെ കൂടുതല്‍ സന്തുലിതമായി മാറുന്ന വൈറസിന്റെ സാംക്രമികശേഷി വര്‍ധിക്കുമെന്നും പുതിയ പഠനനം. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള സ്‌ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലും യൂറോപ്പിലും പടരുന്ന വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിക്കുകയും ഇതു മൂലം അവയ്ക്ക് കോശങ്ങളോട് നന്നായി ഒട്ടിച്ചേരാന്‍ കഴിയുന്ന കൂടുതല്‍ പ്രവര്‍ത്തനക്ഷമമായ മുനകളുണ്ടാകാമെന്നും ഈ പഠനത്തില്‍ പറയുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളിലുണ്ടായ വൈറസ് പകര്‍ച്ചവ്യാധിയുടെ ആഘാതത്തെ സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് ഈ കണ്ടെത്തല്‍ വഴി വയ്ക്കുന്നുണ്ട്. ചില സ്ഥലത്തെ ആരോഗ്യ സംവിധാനത്തെ വൈറസ് നിഷ്പ്രഭമാക്കിയപ്പോള്‍ ചില രാജ്യങ്ങള്‍ക്ക് ഇതിനെ വരുതിയാല്‍ നിര്‍ത്താന്‍ സാധിച്ചു. ഇത് ശരിക്കും ആ രാജ്യങ്ങളുടെ കഴിവു കൊണ്ടായിരുന്നോ അതോ അവിടെയെത്തിയ വൈറസിന്റെ ശേഷിയിലെ വ്യത്യാസം കൊണ്ടാണോ എന്നതാണ് ഇപ്പോള്‍ വിദഗ്ധര്‍ ഉന്നയിക്കുന്ന സംശയം.

എല്ലാ വൈറസുകള്‍ക്കും ജനിതകപരിവര്‍ത്തനം സംഭവിക്കാറുണ്ടെങ്കിലും അവയുടെ സ്ഥിരതയ്ക്കും ശേഷിക്കും ഇത് വലിയ വ്യത്യാസം വരുത്തി കണ്ടിട്ടില്ലെന്നും ഈ ഗവേഷകര്‍ പറയുന്നു. എന്നാല്‍ സാര്‍സ് കോവി-2 വകഭേദത്തിനുണ്ടായ മാറ്റത്തെ വ്യത്യസ്തമാക്കുന്നത് D614G എന്ന ജനിതക മാറ്റത്തിന്റെ സാന്നിധ്യമാണ്. ഇത് മുന്‍ പ്രാദേശിക പകര്‍ച്ചവ്യാധികളില്‍ പ്രകടമല്ലായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണത്തിന് കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്ന് ഈ ഗവേഷകര്‍ പറയുന്നു.

follow us: pathram online latest news

pathram:
Leave a Comment