‘പാക്കിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യം’; ഇന്ത്യന്‍ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ കാണാതായി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയിലെ 2 ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് ഇരുവരുടെയും തിരോധാനം. താമസസ്ഥലത്തുനിന്നു പുറപ്പെട്ട ഡ്രൈവര്‍മാരായ ഇരുവരും ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്നു ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.

എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള പെരുമാറ്റച്ചട്ടം പാക്കിസ്ഥാന്‍ പാലിക്കുന്നില്ലെന്നു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ശരത് സബര്‍വാള്‍ ആരോപിച്ചു. നയതന്ത്ര വിദഗ്ധന്‍ എ.കെ സിങ്ങും പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആദ്യമല്ലെന്നു പറഞ്ഞ എ.കെ. സിങ് പാക്കിസ്ഥാന്‍ മര്യാദയില്ലാത്ത രാജ്യമാണെന്നും തുറന്നടിച്ചു.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment