നീലക്കുയില്‍ സീരിയല്‍ താരം ലത സംഗരാജു വിവാഹിതയായി

സീരിയല്‍ താരം ലത സംഗരാജു വിവാഹിതയായി. സൂര്യയാണ് വരന്‍. ജൂണ്‍ 14 ന് ഹൈദരബാദിലായിരുന്നു ചടങ്ങുകള്‍. നീലക്കുയില്‍’ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് തെലുങ്ക് നടിയായ ലത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.

സമൂഹമാധ്യമത്തില്‍ വിവാഹ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ‘ജീവതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ നിമിഷം’ – താലികെട്ടിന്റെ ചിത്രം പങ്കുവച്ച് ലത കുറിച്ചു.

വരന്‍ സൂര്യ സോഫ്‌റ്റ്വെയര്‍ എന്‍ജീനീയറാണ്. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്നു ലത നേരത്തെ വ്യക്തമാക്കിയിരുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment