എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന്‍ കൂടെ കൊണ്ട് നടക്കുന്നത്… എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ടെന്ന് എം.ജി ശ്രീകുമാര്‍

എവിടെപ്പോയാലും ഭാര്യയെ കൂടെ കൊണ്ടു പോകുന്ന സെലിബ്രിറ്റിയാണ് എംജി ശ്രീകുമാര്‍. പല സെലിബ്രിറ്റികളും പലയിടങ്ങളിലും പോകുമ്പോള്‍ അവരുടെ ഭാര്യമാരെ കൂട്ടികൊണ്ടു പോകാറില്ല. ഇപ്പോളിതാ ഭാര്യയെ എവിടെ പോയാലും കൊണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എംജി ശ്രീകുമാര്‍.

” വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെന്റെ ഭാര്യയുമായി നടക്കുമ്പോള്‍, എനിക്ക് അവളെ പേടിയായത് കൊണ്ടാണ് ഞാന്‍ കൂടെ കൊണ്ട് നടക്കുന്നത് എന്ന തരത്തില്‍ എന്റെ സുഹൃത്തുക്കള്‍ അടക്കമാണ് പ്രചരിപ്പിച്ചത്. ഇവന് വേറെ ജോലിയില്ലേ പോകുന്നിടത്തെല്ലാം അവളെയും കൊണ്ട് പോകാന്‍ എന്നൊക്കെയാണ് പലരും പറഞ്ഞത്. എന്റെ ചേട്ടന്‍ വരെ ഈ കാര്യം പറഞ്ഞെന്നെ ചീത്ത വിളിച്ചിട്ടുണ്ട്.

പക്ഷെ കാലം മാറി, ഇന്ന് 99 ശതമാനം സെലിബ്രിറ്റിസും അവര്‍ പോകുന്നിടത്തെല്ലാം ഭാര്യമാരെയും കൊണ്ട് പോകാറുണ്ട്. എനിക്കെന്റെ ഭാര്യയെ പേടിയില്ല, എനിക്ക് അവളോട് സ്നേഹമാണ്. ഞാന്‍ പോകുമ്പോള്‍ എന്റെ വൈഫ് അടുത്ത് ഇല്ല എന്നുണ്ടെങ്കില്‍ എനിക്കെന്തോ വിഷമം പോലെയാണ്. എന്റെ കാര്യങ്ങള്‍ നോക്കാനും, എല്ലാം അറേഞ്ച് ചെയ്യാനും ഒരു മാനേജരെ കൊണ്ട് പോകുന്നതിനേക്കാള്‍ നല്ലതല്ലേ ഭാര്യയെ കൊണ്ടുപോകുന്നത്.” എംജി ശ്രീകുമാര്‍ പറയുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment