കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

ബെംഗളൂരു: കാമുകന്റെയും മുന്‍കാമുകന്റെയും മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്ക (22)യാണ് മരിച്ചത്. ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. സംഭവത്തില്‍ കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.

നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക വേര്‍പെടുത്തിയത്. പിന്നീട് മൂന്നുമാസങ്ങള്‍ക്കു മുമ്പ് രാഹുലുമായി അടുത്തു.

കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടില്‍ പോയി. മോനിക്ക രാഹുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ മുന്‍ കാമുകന്‍ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടില്‍ പോയി. ഇവിടെ വെച്ച് ബബിത് ഹെല്‍മറ്റ് വെച്ച് മോനിക്കയുടെ തയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിന്റെ മര്‍ദനമാണ് മരണത്തിന് പ്രധാന കാരണമായതിനാല്‍ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.

follow us: pathram online latest news

pathram:
Related Post
Leave a Comment