കൊറോണയെ ദയവുചെയ്ത് ലളിതമായി കാണരുത്…അതിജീവനകഥയുമായി നടി ; പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു മാസമെടുത്തു

ലോകം മുഴുവന്‍ കോവിഡ് ഭീതി തുടരുകയാണ്. കൊവിഡ് വ്യാപനം പല രീതിയിലാണ് ആളുകളെ ബാധിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടുള്ള പുതിയ ജീവിതമാണ് ആളുകള്‍ ഇപ്പോള്‍ പിന്‍തുടരുന്നത്. വൈറസിനെ അതിജീവിച്ചതിനെ കുറിച്ച് പലരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നടിയും ഗായികയുമായ മോണിക്ക ദോഗ്രയുടെ അമ്മയും വൈറസിനെ അതിജീവിച്ച അനുഭവം പങ്കുവെക്കുകയാണ്. മോണിക്കയുടെ ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും അനുഭവം പങ്കുവെയ്ക്കുന്നത്.

തന്റെ മൂന്നു സുഹൃത്തുക്കളെ കൊറോണ കാരണം നഷ്ടമായെന്നും, അതുകൊണ്ട് തന്നെ കൊറോണയെ ദയവുചെയ്ത് ലളിതമായി കാണരുതെന്നാണ് മോണിക്കയുടെ അമ്മ പറയുന്നത്. ” ഫെബ്രുവരിയിലാണ് പനിമൂലം ആശുപത്രിയിലെത്തുന്നത്. എന്നാല്‍ അഞ്ചു ദിവസം മരുന്നുകഴിച്ചതോടെ പനി കുറഞ്ഞു. രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും ഉയര്‍ന്ന പനിയും ദഹനത്തിന് ബുദ്ധിമുട്ടും ഡയേറിയയുമൊക്കെ കണ്ടുതുടങ്ങി. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു. ഒമ്പതു ദിവസത്തിനിടയില്‍ ആരോഗ്യനില വഷളായതോടെ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. അവിടെ നിന്ന് വീണ്ടും ടെസ്റ്റ് ചെയ്തപ്പോഴാണ് പോസിറ്റീവ് ആണെന്നറിയുന്നത്. കടന്നുപോയ അവസ്ഥയിലൂടെ ആരും പോകരുതെന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് അനുഭവം പങ്കുവെക്കുന്നത്. എല്ലാവരും ശ്രദ്ധപൂര്‍വം ഈ സാഹചര്യത്തെ മറികടക്കണം.” മോണിക്കയുടെ അമ്മ പറയുന്നു.

” പനി കുറഞ്ഞതോടെ പത്തു ദിവസത്തിനുള്ളില്‍ തിരിച്ചെത്തിയെങ്കിലും അമ്മയുടെ പഴയ ആരോഗ്യം വീണ്ടെടുക്കാന്‍ ഒരുമാസമെങ്കിലും എടുത്തു. നടക്കാനോ വീട്ടിലെ പടികള്‍ കയറാനോ, കുളിക്കാനോ, ഭക്ഷണം തയ്യാറാക്കാനോ ഒന്നും കഴിഞ്ഞിരുന്നില്ല. മൂന്നാഴ്ച്ചയോളം നഴ്‌സുമാരും ഫിസിക്കല്‍ തെറാപ്പിസ്റ്റുകളും വീട്ടില്‍ വന്ന് പരിചരിച്ചിരുന്നു. കഴിയുമെങ്കില്‍ വീട്ടിനകത്തു തന്നെ ഇരിക്കുക.” മോണിക്ക പറയുന്നു.

follow us: pathram online latest news

pathram:
Related Post
Leave a Comment