സൂരജിനെതിരെ വെളിപ്പെടുത്തലുമായി ഉത്രയെ ചികിത്സിച്ച ഡോക്ടര്‍

കൊട്ടാരക്കര : സൂരജിനെതിരെ വെളിപ്പെടുത്തലുമായി ഉത്രയെ ചികിത്സിച്ച ഡോക്ടര്‍. ഉത്രയെ കടിച്ച പാമ്പിന്റെ ഇനം വെളിപ്പെടുത്താതെ ചികിത്സ വൈകിപ്പിക്കാന്‍ സൂരജ് ശ്രമിച്ചതായി മൊഴി. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്. ഇനം വ്യക്തമാകാത്തതിനാല്‍ തിരുവല്ലയിലെ ആശുപത്രിയിലേക്കു പെട്ടെന്നു കൊണ്ടു പോകാന്‍ നിര്‍ദേശിച്ചെങ്കിലും ഉദാസീനതയോടെയായിരുന്നു സൂരജിന്റെ സമീപനം. ഒന്നര മണിക്കൂറിനുശേഷമാണ് ആംബുലന്‍സ് വരുത്തി തിരുവല്ലയിലേക്കു കൊണ്ടുപോയത്.

ചാവര്‍കോട് സുരേഷില്‍നിന്ന് 10000 രൂപയ്ക്കു വാങ്ങിയ അണലിയെക്കൊണ്ട് സൂരജ് ഉത്രയെ കടിപ്പിക്കുകയായിരുന്നെന്നും മരണം ഉറപ്പാക്കാനായി ആശുപത്രിയിലെത്തിക്കുന്നതു മനഃപൂര്‍വം വൈകിപ്പിച്ചുവെന്നുമാണു പൊലീസ് കണ്ടെത്തല്‍. ഇന്നലെ െ്രെകംബ്രാഞ്ച് സംഘം തിരുവല്ലയിലെത്തി കൂടുതല്‍ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു.

ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. ഇന്നലെ 3 സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം. സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഉത്രയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പരിസരവാസികളുടെ മൊഴിയും വിലയിരുത്തി. അടൂരിലെ ബാങ്ക് ജീവനക്കാരുടെ മൊഴിയെടുത്തു.

follow us: pathram online latest news

pathram:
Related Post
Leave a Comment