രാത്രി യാത്ര തടസപ്പെടുത്തരുത്; കേന്ദ്ര സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂവിലും ഇളവ് അനുവദിച്ചു

കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂവില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബസ്സുകളുടെയും ട്രക്കുകളുടെയും രാത്രിയാത്ര തടസപ്പെടുത്തരുതെന്ന നിര്‍ദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കി.

രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല കര്‍ഫ്യൂവിലാണ് ഇളവ് നല്‍കിയിട്ടുള്ളത്. ദേശീയ – സംസ്ഥാന പാതകളിലൂടെ യാത്രക്കാരുമായി പോകുന്ന ബസ്സുകളും തീവണ്ടികളിലോ ബസ്സുകളിലോ വിമാനത്തിലോ സഞ്ചരിച്ചെത്തി വീട്ടിലേക്ക് പോകുന്നവരുടെ വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതും തടയരുത്.

അവശ്യ സര്‍വീസുകളുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവര്‍ ഒഴികെയുള്ളവരുടെ യാത്രകള്‍ നിയന്ത്രിക്കാനാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ രാത്രികാല കര്‍ഫ്യൂവിന്റെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. ജൂണ്‍ 30 വരെ രാത്രികാല കര്‍ഫ്യൂ തുടരും.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular