മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം; രോഗികള്‍ ഒരുലക്ഷം കടന്നു; ഇന്ന് മാത്രം 3,493 കേസുകള്‍

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. ഇന്ന് 3493 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് കോസുകള്‍ 1.01,141 ആയി ഉയര്‍ന്നു.

127 പേരാണ് ഇന്ന് മരിച്ചത്. ആകെ മരണസംഖ്യ 3717 ആണ്. 47,793 പേര്‍ പൂര്‍ണ രോഗമുക്തി നേടി.ഇതില് 1718 പേരാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.

സംസ്ഥാനത്തെ കോറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. ജനങ്ങളോട് സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ 500 അധിക ഐസിയു ബെഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ് അറിയിച്ചിരുന്നു.

pathram:
Related Post
Leave a Comment