കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ കൊറോണ സംഹാര പൂജയുണ്ടെന്ന തരത്തിൽ ഒരു വഴിപാട് വിവര പട്ടിക സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3000 രൂപയുടെ സ്‌പെഷ്യൽ കൊറോണ സംഹാര പൂജ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പൂജ ഇല്ല എന്നതാണ് യാഥാർത്ഥ്യം. പ്രചരിക്കുന്നത് വ്യാജ ചിത്രമാണ്.
പലരും ഷെയർ ചെയ്ത പോസ്റ്റിൽ ‘ഒരു ക്ഷേത്രത്തിലെ’ വഴിപാട് വിവര പട്ടിക എന്നാണ്നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും താഴെ ആയി സ്‌പെഷ്യൽ കൊറോണ സംഹാര പൂജ 3000 രൂപ എന്ന ഒരു വിചിത്രമായ പൂജയുടെ വഴിപാട് വിവരം ചേർത്തിട്ടുള്ളത് കാണാം. എന്നാൽ ഏത് ക്ഷേത്രതത്തിലെതാണ് ഇതെന്ന് വ്യക്തമല്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി സ്വാമിയാർ മലയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേതാണ് എന്ന് മനസിലാകുന്നത്.
കൊറോണ സംഹാര പൂജ എന്നൊരു വഴിപാട് ക്ഷേത്രത്തിൽ ഇല്ലെന്നും വാർത്ത വ്യാജമാണെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. വ്യാജ പ്രചരണത്തിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇവർ.
Read Also: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സഹോദരന്റെ സുഹൃത്ത് വിവാഹിതയായ യുവതിയെ പലതവണ പീഡിപ്പിച്ചു
Follow us: pathram online latest news
Leave a Comment