പത്തനംതിട്ട: കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്നതിനാല്‍ ശബരിമല സന്നിധാനത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കരുതെന്നും ഉല്‍സവം മാറ്റിവയ്ക്കണമെന്നും തന്ത്രി കണ്ഠര് മഹേഷ് മോഹനര്. ഈ വിവരം കാണിച്ച് തന്ത്രി ദേവസ്വം കമ്മിഷണര്‍ക്കു കത്ത് നല്‍കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിനെ ഫോണില്‍ വിളിച്ചും വിവരം പറഞ്ഞു.
സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് രോഗികള്‍ കൂടുകയാണ്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്. അവിടുത്തെ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കുമെന്നും തന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ മിഥുന മാസത്തിലെ പൂജകള്‍ക്കായി ജൂണ്‍ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു. 14 മുതല്‍ 28 വരെ മാസപൂജയും ഉല്‍സവവുമാണു നടക്കേണ്ടത്. കോവിഡ് സാഹചര്യം പരിഗണിച്ച് ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി പ്രവേശനം അനുവദിക്കാനാണു തീരുമാനിച്ചിരിക്കുന്നത്
Follow us: pathram online
Leave a Comment