പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് : പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരെ നിരീക്ഷണത്തില്‍

ഡല്‍ഹി : പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറി അജയ് കുമാറിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.

അജയ് കുമാറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ ഹോം ക്വാറന്റീനിലാണെന്നുമാണ് വിവരം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓഫിസ് സന്ദര്‍ശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മരണം ആറായിരത്തിനോട് അടുത്തു. ആകെ രോഗബാധിതര്‍ 2,07,615 ആണ്. ഡല്‍ഹിയിലെത്തുന്ന എല്ലാവര്‍ക്കും 7 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി.

കോവിഡ് രോഗികളുടെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ലെന്ന് രേഖകള്‍…സംസ്ഥാനത്താകെ കണക്കുകള്‍ മാറ്റിമറിക്കുന്നുവെന്ന ആരോപണത്തിനിടെ രണ്ട് ദിവസത്തെ രേഖകളാണ് പുറത്ത് വന്നത്

Follow us _ pathram online

pathram:
Related Post
Leave a Comment