ഉത്രയുടെ 10 പവന്‍ സ്വര്‍ണം ലോക്കറില്‍ തന്നെയുണ്ട്; ആറു പവന്‍ കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കി.. ബാക്കി?

പത്തനംതിട്ട ; അഞ്ചല്‍ സ്വദേശി ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് അടൂരിലെ ബാങ്ക് പരിശോധന ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കി. 10 പവന്‍ സ്വര്‍ണം ലോക്കറിലുണ്ട്. ആറു പവന്‍ സ്വര്‍ണം കാര്‍ഷിക വായ്പയ്ക്ക് ഈടായി നല്‍കി. സൂരജിനെ ബാങ്കിന് അടുത്തു കൊണ്ടുവന്നെങ്കിലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. പ്രതികളെ എത്തിച്ച് വീണ്ടും തെളിവെടുപ്പു നടത്തുമെന്നു ഡിവൈഎസ്പി എ.അശോക് കുമാര്‍ അറിയിച്ചു.

ഉത്രയെ പാമ്പ് കടിപ്പിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് കേരള വനിതാ കമ്മിഷന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് എതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന കേസുകള്‍ നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടിലുള്ളതായി വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. റിപ്പോര്‍ട്ട് കൊല്ലം ജില്ലാ റൂറല്‍ എസ്പിക്കു കൈമാറും.

പൊലീസില്‍നിന്ന് അന്വേഷണം, മാനസിക പീഡനം ഉണ്ടാകരുത് ; പ്രാദേശിക നേതാക്കളുടെ സഹായം തേടി സൂരജിന്റെ പിതാവ്

Follow us _ pathram online

pathram:
Related Post
Leave a Comment