ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു; 479 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) 479 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 36 നഴ്‌സുമാര്‍ക്കും 74 അറ്റന്‍ഡര്‍മാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ എയിംസില്‍ ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം ബാധിച്ചത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നിലവാരമില്ലാത്ത പിപിഇ കിറ്റുകളും മാസ്‌കുകളുമാണ് ജീവനക്കാര്‍ക്കിടയില്‍ രോഗം വ്യാപിക്കാന്‍ കാരണമായതെന്ന് ആരോപണമുണ്ട്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. എയിംസിലെ രണ്ടു ജീവനക്കാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായി മരിച്ച ജീവനക്കാരനു മതിയായ ചികിത്സ ലഭിച്ചില്ലെന്നും പരാതിയുണ്ട്.

Follow us _ pathram online

pathram:
Related Post
Leave a Comment