വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി

കല്‍പറ്റ : വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായവുമായി രാഹുല്‍ ഗാന്ധി. ഡിജിറ്റല്‍ സാമഗ്രികള്‍ എത്തിച്ചുകൊടുക്കും. ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും രാഹുല്‍ ഗാന്ധി കത്തയച്ചു.

വയനാട്ടില്‍ ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കുന്നത് വന്‍ വെല്ലുവിളിയാണ്. ജില്ലയിലെ 700 കോളനികളില്‍ വൈദ്യുതി ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങളില്ലെന്നാണ് െ്രെടബല്‍ വകുപ്പിന്റെ കണ്ടെത്തല്‍. ഒരാഴ്ചക്കുള്ളില്‍ പരമാവധി സ്ഥലങ്ങളില്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ ശ്രമം തുടങ്ങി.

മേപ്പാടി നെടുമ്പാലയില്‍ ആദിവാസിവിഭാഗക്കാര്‍ താമസിക്കുന്ന സ്ഥലത്ത് പതിനഞ്ചു കുട്ടികളുണ്ട്. ആദ്യ ദിനത്തെ ക്ലാസിനെപ്പറ്റി ഇവര്‍ അറിഞ്ഞിട്ടു പോലുമില്ല. ജില്ലയിലുള്ളത് 3000 ആദിവാസി കോളനികള്‍. െ്രെടബല്‍ വകുപ്പ് സര്‍വേ പ്രകാരം 700 കോളനികളില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാന സൗകര്യമില്ല. 600 ടിവികളും അനുബന്ധകാര്യങ്ങളും വേണം.

വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റ് സൗകര്യവും ഇല്ലാത്ത കോളനികളിലെ കുട്ടികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. വിദ്യാര്‍ഥികള്‍ക്ക് യാത്രസൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതി ഉപയോഗപ്പെടുത്താനാണ് ഒരു തീരുമാനം. ജില്ലയില്‍ 241 മെന്റര്‍മാരും 360 പ്രൊമോട്ടര്‍മാരുമാണ് ഉള്ളത്. ഓണ്‍ലൈന്‍ പഠനം എത്തിക്കേണ്ടത് 28000 കുട്ടികളിലേക്കും.

Follow us _ pathram online

pathram:
Leave a Comment